Thursday, March 28, 2013

നിസ്കാരവും ആരോഗ്യവും ...

നിസ്കാരവും ആരോഗ്യവും
-ഡോ. യു കെ മുഹമ്മദ് ശരീഫ്

ശാരീരിക ഗുണങ്ങള് ആന്തരീകമായ ചൈതന്യത്തിനൊപ്പം ശാരീരികാരോഗ്യത്തിനും ഏറെ സഹായകമാണ് നിസ്കാരം. ആത്യന്തിക ലക്ഷ്യം അല്ലാഹുവിന്റെ പൊരുത്തമാണെന്ന് ഉറച്ചു വിശ്വസിക്കുമ്പോള് തന്നെ നിസ്കാരം കൊണ്ട് ലഭിക്കുന്ന മാനസികവും ശാരീരികവുമായ നേട്ടങ്ങളെക്കുറിച്ചു നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

ആരോഗ്യം സംരക്ഷിക്കുന്നതിലും നശിപ്പിക്കുന്നതിലും മനസ്സിന് വലിയ പങ്കുണ്ട്. ദുഃഖവും, പ്രയാസങ്ങളും, ദുഷ്ചിന്തകളും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

സമൂഹം ഇന്ന് നേരിടുന്ന ഒരു പ്രധാന വെല്ലുവിളി വിഷാദ രോഗവും, ടെന്ഷനുമാണെങ്കില് നിസ്കാരം അതിന് ഫലപ്രദമായ ചികിത്സയാണ്. ജീവിതവും, മരണവും പടച്ച റബ്ബിന് സമര്പ്പിച്ചു കൊണ്ട്, അചഞ്ചല വിശ്വാസത്തോടെ നിര്വഹിക്കുന്ന നിസ്കാരം ആരോഗ്യശാസ്ത്രത്തില് അത്ഭുതാവഹമായ ഫലമുളവാക്കുന്നതാണ്. ദുഃഖങ്ങളും പ്രയാസങ്ങളും അല്ലാഹുവിലര്പ്പിച്ചു നിസ്കരിക്കുമ്പോള് മനസ്സ് ശാന്തമാകുന്നു.

അതിരാവിലെ എഴുനേറ്റ്, ‘അല്ലാഹുവാണ് വലിയവന്’ എന്നാവര്ത്തിച്ചു പ്രഖ്യാപിച്ചു കൊണ്ട്, അവന് മുമ്പില് തല കുനിക്കുന്നവന് അഹങ്കരിക്കാന് സാധിക്കില്ല.

വ്യത്യസ്ഥ വ്യവഹാരങ്ങളാല് ദുരയും അസൂയയും പിടികൂടുമ്പേഴേക്കും നിസ്കാരത്തിന്റെ വിളി വരികയും, അല്ലാഹുവിന്റെ മുമ്പില് തല കുനിച്ചു ‘നീയാണ് വലിയവന്, ഞാനൊന്നുമല്ല’ എന്ന് വീണ്ടും സമ്മതിക്കുകയും ചെയ്യുന്നു.

അങ്ങനെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന എല്ലാ ദുഷ്ചിന്തകളെയും നിസ്കാരം പ്രതിരോധിക്കുന്നു.

1. വൃത്തി അഞ്ച് നേരവും അശുദ്ധികളില് നിന്ന് പൂര്ണ്ണമായി മുക്തമായാണ് നിസ്കാരത്തില് പ്രവേശിക്കുന്നത്. ശരീരവും പരിസരവും ശുചീകരിക്കപ്പെടുമ്പോള് മലിനീകരണം കൊണ്ടുള്ള രോഗങ്ങള് തടയപ്പെടുന്നു. വിനാശകരമായ പകര്ച്ച വ്യാധികള്ക്കു, അഞ്ച് നേരത്തെ ശരിയായ ശുദ്ധീകരണത്തോടെയുള്ള നിസ്കാരം പരിഹാരമാണ്. മഞ്ഞപ്പിത്തം, ഇന്ഫ്ളുവന്സ്, ചിക്കുന്ഗുനിയ തുടങ്ങിയ പരിസര ജന്യ രോഗങ്ങളില് നിന്നു ഈ വിധം നിസ്കാരം പരിരക്ഷ നല്കുന്നു. നിസ്കാരത്തിന്റെ മുന്നോടിയായുള്ള വുളുവിന്റെ ഭാഗമായി മൂക്കില് വെള്ളം കയറ്റി ചീറ്റുന്നതിലൂടെ, അന്തരീക്ഷ വായുവില് നിന്ന് ശ്വസനത്തിലൂടെ മൂക്കില് അടിഞ്ഞു കൂടുന്ന പൊടിപടലങ്ങള് പുറത്ത് പോവുകയും, അലര്ജി രോഗങ്ങളെ തടയുകയും ചെയ്യുന്നു. മിസ്വാക്ക് (ദന്തശുദ്ധീകരണം) ചെയ്യുന്നതിലൂടെ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനാകും. ‘വുളു’വിന് വെള്ളം എല്ലായിടത്തും എത്തിയിരിക്കണമെന്ന് നിബന്ധനയുള്ളതിനാല് നഖം വെട്ടുകയും അഴുക്കുകള് നീക്കുകയും ചയ്യുകയും ഇത് ശാരീരികാരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു.

2. സമയനിഷ്ഠ ചിന്തകള് ആരോഗ്യത്തെ സ്വാധീനിക്കുന്നത് പോലെ തന്നെ സമയ നിഷ്ഠയും സ്വാധീനിക്കുന്നുണ്ട്. ‘സമയബന്ധിതമായി നിസ്കാരം നിര്ബന്ധമാക്കപ്പെട്ടു’വെന്നാണ് ഖുര്ആനിക പ്രഖ്യാപനം.നിസ്കാരം കൃത്യമായി നിര്വഹിക്കുന്നവന് ജീവിതത്തില് ചിട്ട പാലിക്കാനും വ്യക്തിത്വം വികസിപ്പിക്കാനും സാധിക്കുന്നു. കൃത്യമായി ചെയ്യേണ്ട കാര്യങ്ങള് അലസമായി നീട്ടി വെക്കുക വഴി മാനസിക നൈരാശ്യവും ശാരീരിക ക്ഷീണവും ഉളവാകുന്നതില് നിന്ന് നിസ്കാരം പ്രതിരോധിക്കുകയാണിവിടെ.

3. ശാരീരിക ചലനങ്ങള് ശാരീരിക ചലനങ്ങളുടെയും വ്യായാമങ്ങളുടെയും അഭാവം ആരോഗ്യ രംഗത്തെ വലിയ വെല്ലുവിളിയായി മാറിയിരിക്കയാണ്.ശരീരത്തിന്റെ മുഴുവന് സന്ധികള്ക്കും പേശികള്ക്കും ചലനം ആവശ്യമാണ്. സന്ധികള് നിഷ്ക്രിയമാകുമ്പോള് നീര് അടിഞ്ഞു കൂടുകയും ചലനങ്ങള്ക്കു പ്രയാസമനുഭവപ്പെടുകയും ചെയ്യുന്നു. സാങ്കേതിക പുരോഗതിയുടെ ഭാഗമായി അടുക്കളകളില് വരെ യന്ത്രങ്ങള് ആധിപത്യം സ്ഥാപിച്ചതിനാല് നടത്തവും, ശാരീരിക ചലനങ്ങളും മുന്കാലങ്ങളെ അപേക്ഷിച്ചു ഇന്ന് വളരെ കുറവാണ്. ഇത് രക്തധമനികളില് കൊഴുപ്പ് അടിഞ്ഞു കൂടി രക്ത പ്രവാഹത്തിന് തടസ്സമുണ്ടാക്കാന് ഇടയാക്കുന്നു. തടസ്സം ഹൃദയ ധമനികളിലാകുമ്പോള് ഹാര്ട്ട് അറ്റാക്കിന് സാധ്യതയേറുന്നു. ബ്ലഡ്ഷുഗര്, കൊളസ്റ്റോള്, യൂറിക് ആസിഡ് തുടങ്ങിയ വിവിധ പേരുകളില് ശരീരത്തില് രൂപപ്പെട്ടു വരുന്ന രോഗങ്ങള്ക്കു വ്യായാമമാണ് ഏറ്റവും ഫലപ്രദമായ മരുന്ന്. വ്യായാമം കൂടാതെ മരുന്ന് മാത്രം കഴിക്കുകയാണെങ്കില്, ആ രോഗങ്ങള് സൂഖപ്പെടില്ലെന്നു മാത്രമല്ല, തുടരെ തുടരെ ഡോസ് വര്ധിപ്പിക്കേണ്ടതായും വരും. ഇതിന് പരിഹാരമായാണ് നിത്യേനയുള്ള നടത്തവും, യോഗ മുറകളും, അഭ്യാസങ്ങളും ഡോക്ടര്മാര് നിര്ദേശിക്കുന്നത്. ചിട്ടയോടു കൂടി വ്യായാമം ചെയ്യുകയാണെങ്കില് പ്രമേഹ രോഗത്തിനുള്ള മരുന്ന് സേവ നിര്ത്താനാകുമെന്ന് ആരോഗ്യ ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഇവിടെയാണ് നിസ്കാരത്തിന്റെ അത്ഭുതാവഹമായ കഴിവുകള് നാം മനസ്സിലാക്കേണ്ടത്. നിസ്കാരത്തില് എല്ലാ പേശികളും ചലിക്കുന്നുണ്ട്. ശാരീരികാരോഗ്യത്തിന് ഏറെ സഹായകമായ യോഗയുടെ എല്ലാ വശങ്ങളും നിസ്കാരത്തില് കടന്നു വരുന്നു. കൈ-കാല് വിരലുകള് തുടങ്ങി തലയുള്പ്പടെ നിസ്കാരമെന്ന എക്സര്സൈസില് ഉള്പ്പെടാത്ത അവയവങ്ങള് നമ്മുടെ ശരീരത്തിലില്ല. സുജൂദില് തല താഴ്ത്തി വെക്കുമ്പോള് തലച്ചോറിനാവശ്യമായ രക്തം ലഭിക്കുന്നത് നിസ്കാരത്തിന്റെ സുപ്രധാനമായൊരു ഗുണമാണ്. ഇന്ന് സര്വ സാധാരണമായി കണ്ടു വരുന്ന മുട്ട് വേദനയുടെ പ്രധാന കാരണം മുട്ട് മടക്കലിന്റെ കുറവാണ്. മുട്ട് മടക്കാനുള്ള അവസരങ്ങള് ഇന്ന് തുലോം വിരളമാണല്ലോ. അടുക്കളയില് ഗ്യാസും, നിന്നടുപ്പും, മിക്സിയുമുള്ളതിനാല് സ്ത്രീകളടക്കം എല്ലാ ജോലിയും നിന്നാണ് ചെയ്യുന്നത്. ഭക്ഷണം മേശയിലും, ടോയ്ലറ്റ് യൂറോപ്യനും കൂടിയാകുമ്പോള് മുട്ടിന് നീര് വരാനുള്ള സാധ്യത വര്ധിക്കുന്നു. ഡോക്ടറെ സമീപിച്ചാല്, എക്സ്റേയും, സ്കാനിംഗും എടുപ്പിച്ചു തേയ്മാനമാണെന്ന് വിധിക്കുന്നു. ഇത്തരം രോഗികളോട് മുട്ട് മടക്കല് വര്ധിപ്പിക്കാന് നിര്ദേശിച്ചാല് അത്ഭുതാവഹമായ ഫലമണ് കണ്ടു വരുന്നത്. ഇവിടെയാണ് നിസ്കാരത്തിന്റെ ആരോഗ്യകരമായ പ്രസക്തി. തവണകളായുള്ള നിസ്കാരത്തിലെ ശാരീരിക ചലനങ്ങള് മുഴുവന് സന്ധിരോഗങ്ങള്ക്കും പരിഹാരമാണ്.

Monday, March 25, 2013

SSF സംസ്ഥാന സമ്മേളനത്തിന് ഇനി 30 നാള് മാത്രം

http://FB.com/MasjidulAthaar
എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന് ഇനി 30 നാള് മാത്രം.

നാടും നഗരവും സമ്മേളന ചൂടില്.

അടുത്തമാസം 26,27,28 തീയതികളില് എറണാകുളത്ത് രിസാല സ്ക്വയറിലാണ് സംസ്ഥാന സമ്മേളന സമാപനം നടക്കുന്നത്.

കഴിഞ്ഞ ഏപ്രില് 29ന് തിരുവനന്തപുരത്ത് നടന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച് വിവിധ കര്മ പദ്ധതികളാണ് കഴിഞ്ഞ ഒരു വര്ഷക്കാലം കേരളം അനുഭവിച്ചത്.

സമ്മേളനത്തിന്റെ ഭാഗമായി രൂപവത്കരിച്ച സന്നദ്ധ സേനയാണ് ഐടീം.

നാല്പതിനായിരം ഐടീം അംഗങ്ങളെയാണ് സമൂഹത്തിന് സമര്പ്പിക്കുന്നത്.

ഗ്രീന്, വൈറ്റ്, ബ്ലു ഐടീം കേഡറ്റുകളാണ് സമ്മേളനത്തിന്റെ പ്രധാന മുതല്കൂട്ട്.

മലപ്പുറം ജില്ലയിലെ പതിനായിരം ഐടീം കേഡറ്റുകളാണ് പ്രചാരണ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്നത്.

സമരഭേരി,
എന്റെ ചുമര്,
ഗ്രാമം കീഴടക്കല്,
ഹൈവേ കീഴടക്കല്,
സമരപ്പകല്... തുടങ്ങിയ വിത്യസ്ഥമായ പ്രചാരണ പ്രവര്ത്തനങ്ങള് ഏറെ ജനശ്രദ്ധ നേടി.

സമരമാണ് ജീവിതം എന്ന പ്രമേയത്തില് നടക്കുന്ന സമ്മേളനത്തിന്റെ വിവിധ പ്രോഗ്രാമുകള് പൂര്ത്തിയായി കഴിഞ്ഞു.

ജില്ലയിലെ ഗവണ്മെന്റ് ആശുപത്രി ക്ലീനിംഗ് ഡിവിഷന് നേതൃത്വത്തിന് കീഴില് നടന്നു.

മെഡിക്കല് കൊള്ളക്കെതിരെ മഞ്ചേരിയില് എസ് എസ് എഫ് പ്രകടനവും ധര്ണയും നടത്തി.

ന്യൂ ഇയര് ആഘോഷങ്ങളുടെ മറവില് മദ്യ ഉപയോഗം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില് ജില്ലയിലെ കൂടുതല് മദ്യവില്പന നടത്തുന്ന ഔട്ട് ലെറ്റുകള് പൂട്ടിച്ചു.
ഉപരോധ സമരത്താല് ജില്ലയിലെ പ്രധാന മദ്യവില്പന ശാലകളില് ഗണ്യമായ വില്പനയാണ് കുറഞ്ഞത്.

യൂനിറ്റുകളില് സംഘാടക സമിതി ഓഫീസ്,
സാമൂഹ്യ ബോധവത്കരണ മാറ്ററുകളുമായി സമരബോര്ഡുകള്,
ന്യൂ ഇയര് ആഭാസങ്ങള്ക്കെതിരെ വീടുകള് കയറി ഇറങ്ങി ബോധവത്കരണവും ഭവന പ്രസംഗവും നടന്നു.

സമ്മേളന പ്രമേയം ചര്ച്ച ചെയ്ത് പൊതുയോഗങ്ങള്,
മദ്യലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവത്കരണവുമായി പ്രതിജ്ഞാ സമ്മേളനം നടന്നു വരുന്നു.
പ്രതിജ്ഞാ സമ്മേളനത്തോടനുബന്ധിച്ച് പ്രകടനം, പ്രതിജ്ഞ, കൊളാഷ്, ചര്ച്ച എന്നിവയും നടക്കുന്നുണ്ട്.

‘നമ്മുടെ മക്കള്’ എന്ന വിശയത്തില് യൂണിറ്റുകളില് രക്ഷകര്തൃ സമ്മേളനങ്ങള് നടക്കുന്നു.

വിഭവസമാഹരണം ലക്ഷ്യമാക്കി ഒരു കുമ്പിള് പഞ്ചസാര എന്ന പദ്ധതി യൂനിറ്റുകളിലെ കടകള്, വീടുകള് കേന്ദ്രീകരിച്ചാണ് നടക്കുന്നത്.

അടുത്തമാസം ഏഴിന് യൂനിറ്റുകളില് പതാക ദിനം ആചരിക്കും.

പതാക ദിനത്തോടനുബന്ധിച്ച്
പതാക ചത്വരം,
സമരമരം എന്നിവ വേറിട്ട കാഴ്ചകളാകും.

മഹല്ല് വിദ്യാര്ഥി സമ്മേളനം,
സുന്നീ ബാല സംഘം സൈക്കിള് റാലി,
സ്നേഹകൂട്ടം എന്നിവ വരും ദിവസങ്ങളില് യൂണിറ്റുകളെ സജീവമാക്കും.

40 കൊടി മരങ്ങളുടെ സംഗമമായി കൊടിയേറ്റങ്ങള് പ്രൗഢ ഗംഭീരമായി പ്രാസ്ഥാനിക നേതൃത്വത്തിന് കീഴില് നടന്ന് വരുന്ന ഗ്രാമങ്ങളെ സമ്മേളന ചൂടിലേക്ക് ആനയിച്ച് ഗ്രാമസന്ദേശയാത്ര,
വാഹനജാഥ എന്നിവ യൂനിറ്റുകളിലൂടെ ഡിവിഷന് കമ്മിറ്റിക്ക് കീഴില് നടന്നു.

റോഡുകളും വഴികളും സമ്മേളന കവാടങ്ങള് കൊണ്ട് നിറഞ്ഞ് കഴിഞ്ഞു.

സുന്നീ ബാല സംഘത്തിന്റെ കീഴില് ബസുകളില് നടക്കുന്ന പ്രസംഗം ഏപ്രില് ആദ്യവാരത്തില് തുടങ്ങും.

ജില്ലയില് ഗ്രീന്, ബ്ലൂ, വൈറ്റ് ഐടീം കേഡറ്റുകള് അണിനിരന്ന റാലി പെരിന്തല്മണ്ണയെ സമരാവേശത്താല് പ്രകമ്പനം കൊള്ളിച്ചിരുന്നു.

ഏപ്രില് 12ന് മതവിദ്യാര്ഥികളുടെ കേഡറ്റായ വൈറ്റ് ഐടീം റാലി മലപ്പുറത്ത് നടക്കും.
സുന്നീ ബാല സംഘം പ്രവര്ത്തകരുടെ സമ്പൂര്ണ സംഗമമായി കുട്ടികളുടെ സമ്മേളനം ഡിവിഷന് കേന്ദ്രങ്ങളില് ഈമാസം 29,30,31 തീയതികളില് നടക്കും.

ഗ്രാമങ്ങളെ അമ്പരപ്പിച്ച് മിന്നല് പ്രകടനങ്ങളും ഡിവിഷന് നേതൃത്വത്തിന് കീഴില് നടന്നുവരുന്നു.

ഈമാസം 31ന് മലപ്പുറത്ത് നടക്കുന്ന ജില്ലയിലെ അധ്യാപക സമ്മേളനത്തിന് ഒരുക്കങ്ങള് പൂര്ത്തിയായി.

യൂണിറ്റ് പ്രസിഡന്റ് സെക്രട്ടറി, സെക്ടര് ഭാരവാഹികള്, ഡിവിഷന് എക്സിക്യൂട്ടീവി എന്നിവരെ പങ്കെടുപ്പിച്ച് ഡിവിഷനുകളില് സമരഘോഷം ഈമാസം 31ന് പൂര്ത്തിയാകും.

തീരദേശത്തെ ഇളക്കിമറിച്ച് അറബിക്കടലിന്റെ തിരമാലകളോട് മല്ലിട്ട് ആടിയുലഞ്ഞ വഞ്ചികളില് സമരാവേശവുമായി ജില്ലാ നേതൃത്വത്തിന് കീഴില് നടന്ന ജലയാത്ര നവ്യാനുഭവമാണ് തീര്ത്തത്.
എസ് എസ് എഫ് സമ്മേളനത്തിന്റെ വേറിട്ട കാഴ്ചയാണ് സമ്മേളനപ്പെട്ടി.
യൂണിറ്റുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ഥാപിച്ച് പെട്ടികളുടെ വരവാണ് ഈമാസം 29ന് മഞ്ചേരിയില് നടക്കുക.

അടുത്തമാസം ഒന്ന് മുതല് ഏഴ് വരെ നടക്കുന്ന സംസ്ഥാന സമരജാഗരണ യാത്ര ജില്ലയില് അഞ്ച്, ആറ്, ഏഴ് തീയതികളില് എത്തും.
ഡിവിഷന് കേന്ദ്രങ്ങളില് നടക്കുന്ന സ്വീകരണ സമ്മേളനത്തിന് ഒരുക്കങ്ങള് തുടങ്ങിക്കയിഞ്ഞു.

തിരൂരങ്ങാടിയില് നടക്കുന്ന ജാഗരണ യാത്രയുടെ സമാപന സമ്മേളനത്തിന് ഡിവിഷന് സംഘാടക സമിതിക്ക് കീഴില് വിപുലമായ പ്രവര്ത്തനങ്ങളാരംഭിച്ചു.

40 ചരിത്ര പ്രസിദ്ധ കേന്ദ്രങ്ങളില് നിന്നും സംസ്ഥാന നഗരിയില് ഉയര്ത്താനുള്ള പതാകകളുടെ വരവാണ് പതാക ജാഥ.
ജില്ലയിലൂടെ കടന്നു പോകുന്ന പതാക ജാഥയില് ജില്ലയിലെ മുഴുവന് ഐടീം കേഡറ്റുകളും അണിചേരും.

ജില്ലയില് സമ്മേളന പ്രവര്ത്തനങ്ങള്ക്ക് ചൂക്കാന് പിടിക്കുന്നത് പ്രാസ്ഥാനിക നായകരുടെ കൂട്ടായ്മയായ ജില്ലാ കര്മ സമിതിയാണ്.

കൂടുതല് വാര്ത്തകള്ക്കും ഫോട്ടോസിനും ലൈക് ചെയ്യൂ!
http://Facebook.com/MasjidulAthaar
ഷെയര് ചെയ്യാന് മറക്കല്ലേ!!

SK കുട്ടികള്ക്ക് ഓര്മ്മയുണ്ടോ.. അഡ്വ.എകെ.ഇസ്മായില് വഫ സാഹിബിനെ..?

http://FB.com/MasjidulAthaar
പിന്നിട്ട നാല് പതിറ്റാണ്ട് കാലം പൊതു സമൂഹത്തില് പ്രസക്തമായ ഇടപെടലുകള് കൊണ്ട് ശ്രദ്ധേയമായ SSF എന്ന മഹാ പ്രസ്ഥാനത്തിന്റെ സ്ഥാപകര് ഞങ്ങളാണ് എന്ന് പറഞ്ഞു ഞെളിയുന്നവര് മറുപടി പറയുക....

നിങ്ങള് തന്നെ ഈ പ്രസ്ഥാനത്തിന്റെ തകര്ച്ചക്കായി മുന്നില് SK എന്ന പേരും കൊടുത്തു ഊര് ചുറ്റാന് തുടങ്ങിയിട്ട് കാലമെത്രയായി..??

സമൂഹത്തിനു അസൂയ എന്ത് എന്ന് കാണിച്ചു കൊടുക്കാനല്ലാതെ നിങ്ങള് എന്ത് ചെയ്തു ഇക്കാലമത്രയും..?

നിങ്ങള് ഫോട്ടോ കൊടുക്കുന്ന തങ്ങളും നദുവിയും ഈ പ്രസ്ഥാനത്തിനു വേണ്ടി ഇത്ര കാലം എന്ത് ചെയ്തു..?

ഇനി കേട്ടോ..
ഫോട്ടോ കൊടുക്കുമ്പോള് ഒരാളുടെയും കൂടി ഫോടോ കൊടുക്കുക..

സാക്ഷാല് അഡ്വ.എ കെ ഇസ്മായില് വഫ സാഹിബിന്റെ....
ഈ വ്യക്തിത്വമാണ് സുന്നി മക്കള്ക്ക് ഒരു ധര്മ വിദ്യാര്ഥി പ്രസ്ഥാനം വേണമെന്ന് ആദ്യമായി ആഗ്രഹിച്ചതും, അതിനു വേണ്ടി കര്മ രംഗത്തിറങ്ങിയതും, രൂപരേഘ തയ്യാറാക്കിയതും, ഈ പ്രസ്ഥാനത്തിന് പണ്ഡിതരുടെ ആശീര്വാദത്തോടെ തുടക്കമിട്ടതും...

ഇനി മറ്റൊന്ന് കൂടി ഓര്മപ്പെടുത്തുന്നു....

കാക്കത്തൊള്ളായിരം മദ്രസകള് ഞങ്ങള്ക്കുണ്ട്‌ എന്ന് വീമ്പിളക്കുന്ന നിങ്ങള്, സമസ്തയുടെ മദ്രസ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ഇന്ന് ജീവിച്ചിരിപ്പുള്ള ഏക പണ്ഡിതന് എം എ അബ്ദുല് ഖാദിര് മുസ്ലിയാരെ ഓര്ക്കുന്നോ..?
കാസര്കോട്ടെ സഅദിയ്യ: വിദ്യാഭ്യാസ സമുച്ചയങ്ങളുടെ അമരക്കാരനായ ആ മഹാനാണ് മക്കളെ ഇന്നത്തെ പോലുള്ള സിലബസ് രീതിയില് സമസ്ത മദ്രസകള്ക്ക് തുടക്കമിട്ടത്...

ചരിത്രം പഠിക്കാന് എവിടെ നിങ്ങള്ക്ക് സമയം..
അല്ലെ..??

ഉള്ള സമയം അസൂയയുടെ മൂര്ത്തസംഹാരം കൊണ്ട് മതിലുകളില് വലിഞ്ഞു കയറിയും പോലീസ് സ്റ്റെഷനുകള് വളഞ്ഞും സമയം കൊല്ലുന്നു...

വഴി മാറുക കൂട്ടരേ...
വഴി മാറുക...

ധര്മ പടയണി മുമ്പോട്ട് തന്നെയാ ഗമിക്കുന്നത്...
ധര്മ ...'സമരമാണ് ജീവിതം'...

കൂടുതല് വാര്ത്തകള്ക്കും ഫോട്ടോസിനും ലൈക് ചെയ്യൂ!
http://Facebook.com/MasjidulAthaar
ഷെയര് ചെയ്യാന് മറക്കല്ലേ!