Monday, March 04, 2013

51 Days More

കേരള സംസ്ഥാന സുന്നി വിദ്യാര്ത്തി സംഘത്തിന് 40 വയസ്സ് തികയുകയാണ് 2013 ഏപ്രില് 30നേക്ക്..പിന്നിട്ട നാല്പ്പതാണ്ടിന് ചരിത്രത്തിലേക്ക് തിരനോട്ടമാകുന്ന വേദി സജീകരിക്കുന്നത് എറണാകുളത്താണ് ...പ്രവര്ത്തന മേഖലയില് ഓരൊ നിമിഷവും അനീതിയോടും അധര്മ്മത്തോടും സന്ധിയില്ലാ സമരം ചെയ്ത ഓര്മകള് അയവിറക്കുമ്പോള് ജീവിതം തന്നെ ഒരു സമരപ്പന്തലായി അനുഭവപ്പെടുന്നതിനാല് ‘സമരമാണ് ജീവിതം’ എന്ന പ്രമേയമാണ് പ്രസിദ്ധപ്പെടുത്തുന്നത്. വടിയും കല്ലൂമേന്തിയ ഒരു സമരമുഖം മാത്രം കണ്ട മനുഷ്യര്ക്ക്,,തികച്ചും സംയമനത്തിന്റെ വാക്താക്കള് എന്തിന് സമരം തന്നെയാണ് ജീവിതം എന്നു പറയുന്നത് എന്ന് സന്ദേഹിച്ചേക്കാം..“ഇത് പേര് കേള്ക്കുമ്പോലെ വടിവാള് സമരമല്ല മറിച്ച് സ്വന്തം ശരീരത്തിന്റെ അനിയന്ത്രിതമായ ഇച്ചകളോട് ഓരോരുത്തരും നടത്തെണ്ട സമരമാണ് .ലഹരി ,ലൈഗികാതിക്രമം,മദ്യപാനം എന്നിവയോടുള്ള മനുഷ്യന്റെ, പ്രത്യേകിച്ചും യുവാക്കളുടെ അമിതാസക്തിയെ വിചാരണ ചെയ്യുകയാണ് ഈ പ്രമേയം എന്നതാണ് ഈ ചോദ്യ്ങ്ങള്ക്ക് മറുപടി ...മാനവര്ക്ക് ആവര്ത്തിച്ച് മതിയാവാത്ത തരം പ്രമേയങ്ങള് ഒരു പാട് നല്കിയ SSF മറ്റൊരു സമരപ്പന്തല് പണിയുന്നു യുവ ജനങ്ങള്ക്ക് വേണ്ടി..ചരിത്രം ആവര്ത്തിക്കാനും തിരുത്താനാവാത്ത ചരിത്രമെഴുതാനും..ഇനി പറയൂ “നെഞ്ചുറപ്പുണ്ടൊ നേരിന്റെ പക്ഷത്ത് നില്ക്കാന്?”