Wednesday, March 06, 2013

കുരിക്കുഴി തങ്ങളും പേരോട് സഖാഫിയും വ്യാഴാഴ്ച പൊയ്യത്തബയലില്

മഞ്ചേശ്വരം: പൊയ്യത്തബയല് അസയ്യിദത്ത് മണവാട്ടി ബീവി (റ.അ) ഭാഗമായി നടക്കുന്ന മതപ്രഭാഷണ പരിപാടിയില് വ്യാഴം അസ്തമിച്ച വെള്ളി രാത്രി സമസ്ത കേന്ദ്ര മുശാവറാഗം ശൈഖുനാ എം. അലികുഞ്ഞി മുസ്ലിയാര് അധ്യക്ഷത വഹിക്കും .സുന്നീ യുവജന സംഘം സംസ്ഥാന ജനറല് സെക്രട്ടറി പേരോട് അബ്ദുല് റഹ്മാന് സഖാഫി മുഖ്യപ്രഭാഷണവും അബ്ദുല് ജബ്ബാര് സഖാഫി പാത്തുര് പ്രഭാഷണവും നടത്തും. സയ്യിദ് സൈനുദ്ധീന് അല് ബുഖാറി കുരിക്കുഴി കൂട്ട്പ്രാര്ത്ഥനക്ക് നേതൃത്വം നല്കും. വെള്ളി അസ്തമിച്ച രാത്രി സയ്യിദ് ഫസല് കോയമ്മ തങ്ങള് കുറയും, റഫീഖ് അഹ്സനി ചേളാരിയും സമ്പന്ധിക്കും.

സമാപന ദിവസമായ ശനിയാഴ്ച അസ്തമിച്ച രാത്രി താജുല് ഉലമാ സയ്യിദ് അബ്ദുറഹ്മാന് അല്ബുഖാരി ഉള്ളാള്, ശൈഖുനാ എം. അലി കുഞ്ഞി മുസ്ലിയാര്, സയ്യിദ് മുഹമ്മദ് ഉമറുല് ഫാറുഖ് അല് ബുഖാറി, കെ. പി. ഹുസൈന് സ്അദി. കെ.സി റോഡ് എന്നിവര് സംബ ന്ധിക്കും.