ബംഗളൂരു: ബംഗളൂരു സ്ഫോടന കേസില് അറസ്റ്റിലായ പി ഡി പി ചെയര്മാന് അബ്ദുന്നാസിര് മഅദനിക്ക് ജാമ്യം അനുവദിച്ചു. മകളുടെ വിവാഹത്തില് പങ്കെടുക്കുന്നതിനായാണ് മൂന്ന് ദജിവസത്തെ ജാമ്യം അനുവദിച്ചത്. കര്ശന ഉപാധികളടെയാണ് ജാമ്യം. ഈ മാസം പത്തിനാണ് മകളുടെ വിവാഹം. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പരപ്പന അഗ്രഹാര പ്രത്യേക വിചാരണ കോടതിയില് തിങ്കളാഴ്ചയാണ് അഡ്വ. ഉസ്മാന് മുഖേന ജാമ്യാപേക്ഷ നല്കിയിരുന്നത്. മഅദനിക്ക് ജാമ്യം അനുവദിക്കാന് സംസ്ഥാന സര്ക്കാര് നടപടി സ്വീകരിക്കണമെന്ന് ഭാര്യ സൂഫിയ മദനി പത്രസമ്മേളനത്തില് ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ മകള് മുഖ്യമന്ത്രിക്ക് കത്ത് നല്കുകയും ചെയ്തു. ഇതേത്തുടര്ന്ന് കര്ണാടക മുഖ്യമന്ത്രി ജഗദീഷ് ഷട്ടര്ക്ക് ഉമ്മന് ചാണ്ടി കത്ത് നല്കുകയും ചെയ്തിരുന്നു.