Monday, March 25, 2013

SSF സംസ്ഥാന സമ്മേളനത്തിന് ഇനി 30 നാള് മാത്രം

http://FB.com/MasjidulAthaar
എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന് ഇനി 30 നാള് മാത്രം.

നാടും നഗരവും സമ്മേളന ചൂടില്.

അടുത്തമാസം 26,27,28 തീയതികളില് എറണാകുളത്ത് രിസാല സ്ക്വയറിലാണ് സംസ്ഥാന സമ്മേളന സമാപനം നടക്കുന്നത്.

കഴിഞ്ഞ ഏപ്രില് 29ന് തിരുവനന്തപുരത്ത് നടന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച് വിവിധ കര്മ പദ്ധതികളാണ് കഴിഞ്ഞ ഒരു വര്ഷക്കാലം കേരളം അനുഭവിച്ചത്.

സമ്മേളനത്തിന്റെ ഭാഗമായി രൂപവത്കരിച്ച സന്നദ്ധ സേനയാണ് ഐടീം.

നാല്പതിനായിരം ഐടീം അംഗങ്ങളെയാണ് സമൂഹത്തിന് സമര്പ്പിക്കുന്നത്.

ഗ്രീന്, വൈറ്റ്, ബ്ലു ഐടീം കേഡറ്റുകളാണ് സമ്മേളനത്തിന്റെ പ്രധാന മുതല്കൂട്ട്.

മലപ്പുറം ജില്ലയിലെ പതിനായിരം ഐടീം കേഡറ്റുകളാണ് പ്രചാരണ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്നത്.

സമരഭേരി,
എന്റെ ചുമര്,
ഗ്രാമം കീഴടക്കല്,
ഹൈവേ കീഴടക്കല്,
സമരപ്പകല്... തുടങ്ങിയ വിത്യസ്ഥമായ പ്രചാരണ പ്രവര്ത്തനങ്ങള് ഏറെ ജനശ്രദ്ധ നേടി.

സമരമാണ് ജീവിതം എന്ന പ്രമേയത്തില് നടക്കുന്ന സമ്മേളനത്തിന്റെ വിവിധ പ്രോഗ്രാമുകള് പൂര്ത്തിയായി കഴിഞ്ഞു.

ജില്ലയിലെ ഗവണ്മെന്റ് ആശുപത്രി ക്ലീനിംഗ് ഡിവിഷന് നേതൃത്വത്തിന് കീഴില് നടന്നു.

മെഡിക്കല് കൊള്ളക്കെതിരെ മഞ്ചേരിയില് എസ് എസ് എഫ് പ്രകടനവും ധര്ണയും നടത്തി.

ന്യൂ ഇയര് ആഘോഷങ്ങളുടെ മറവില് മദ്യ ഉപയോഗം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില് ജില്ലയിലെ കൂടുതല് മദ്യവില്പന നടത്തുന്ന ഔട്ട് ലെറ്റുകള് പൂട്ടിച്ചു.
ഉപരോധ സമരത്താല് ജില്ലയിലെ പ്രധാന മദ്യവില്പന ശാലകളില് ഗണ്യമായ വില്പനയാണ് കുറഞ്ഞത്.

യൂനിറ്റുകളില് സംഘാടക സമിതി ഓഫീസ്,
സാമൂഹ്യ ബോധവത്കരണ മാറ്ററുകളുമായി സമരബോര്ഡുകള്,
ന്യൂ ഇയര് ആഭാസങ്ങള്ക്കെതിരെ വീടുകള് കയറി ഇറങ്ങി ബോധവത്കരണവും ഭവന പ്രസംഗവും നടന്നു.

സമ്മേളന പ്രമേയം ചര്ച്ച ചെയ്ത് പൊതുയോഗങ്ങള്,
മദ്യലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവത്കരണവുമായി പ്രതിജ്ഞാ സമ്മേളനം നടന്നു വരുന്നു.
പ്രതിജ്ഞാ സമ്മേളനത്തോടനുബന്ധിച്ച് പ്രകടനം, പ്രതിജ്ഞ, കൊളാഷ്, ചര്ച്ച എന്നിവയും നടക്കുന്നുണ്ട്.

‘നമ്മുടെ മക്കള്’ എന്ന വിശയത്തില് യൂണിറ്റുകളില് രക്ഷകര്തൃ സമ്മേളനങ്ങള് നടക്കുന്നു.

വിഭവസമാഹരണം ലക്ഷ്യമാക്കി ഒരു കുമ്പിള് പഞ്ചസാര എന്ന പദ്ധതി യൂനിറ്റുകളിലെ കടകള്, വീടുകള് കേന്ദ്രീകരിച്ചാണ് നടക്കുന്നത്.

അടുത്തമാസം ഏഴിന് യൂനിറ്റുകളില് പതാക ദിനം ആചരിക്കും.

പതാക ദിനത്തോടനുബന്ധിച്ച്
പതാക ചത്വരം,
സമരമരം എന്നിവ വേറിട്ട കാഴ്ചകളാകും.

മഹല്ല് വിദ്യാര്ഥി സമ്മേളനം,
സുന്നീ ബാല സംഘം സൈക്കിള് റാലി,
സ്നേഹകൂട്ടം എന്നിവ വരും ദിവസങ്ങളില് യൂണിറ്റുകളെ സജീവമാക്കും.

40 കൊടി മരങ്ങളുടെ സംഗമമായി കൊടിയേറ്റങ്ങള് പ്രൗഢ ഗംഭീരമായി പ്രാസ്ഥാനിക നേതൃത്വത്തിന് കീഴില് നടന്ന് വരുന്ന ഗ്രാമങ്ങളെ സമ്മേളന ചൂടിലേക്ക് ആനയിച്ച് ഗ്രാമസന്ദേശയാത്ര,
വാഹനജാഥ എന്നിവ യൂനിറ്റുകളിലൂടെ ഡിവിഷന് കമ്മിറ്റിക്ക് കീഴില് നടന്നു.

റോഡുകളും വഴികളും സമ്മേളന കവാടങ്ങള് കൊണ്ട് നിറഞ്ഞ് കഴിഞ്ഞു.

സുന്നീ ബാല സംഘത്തിന്റെ കീഴില് ബസുകളില് നടക്കുന്ന പ്രസംഗം ഏപ്രില് ആദ്യവാരത്തില് തുടങ്ങും.

ജില്ലയില് ഗ്രീന്, ബ്ലൂ, വൈറ്റ് ഐടീം കേഡറ്റുകള് അണിനിരന്ന റാലി പെരിന്തല്മണ്ണയെ സമരാവേശത്താല് പ്രകമ്പനം കൊള്ളിച്ചിരുന്നു.

ഏപ്രില് 12ന് മതവിദ്യാര്ഥികളുടെ കേഡറ്റായ വൈറ്റ് ഐടീം റാലി മലപ്പുറത്ത് നടക്കും.
സുന്നീ ബാല സംഘം പ്രവര്ത്തകരുടെ സമ്പൂര്ണ സംഗമമായി കുട്ടികളുടെ സമ്മേളനം ഡിവിഷന് കേന്ദ്രങ്ങളില് ഈമാസം 29,30,31 തീയതികളില് നടക്കും.

ഗ്രാമങ്ങളെ അമ്പരപ്പിച്ച് മിന്നല് പ്രകടനങ്ങളും ഡിവിഷന് നേതൃത്വത്തിന് കീഴില് നടന്നുവരുന്നു.

ഈമാസം 31ന് മലപ്പുറത്ത് നടക്കുന്ന ജില്ലയിലെ അധ്യാപക സമ്മേളനത്തിന് ഒരുക്കങ്ങള് പൂര്ത്തിയായി.

യൂണിറ്റ് പ്രസിഡന്റ് സെക്രട്ടറി, സെക്ടര് ഭാരവാഹികള്, ഡിവിഷന് എക്സിക്യൂട്ടീവി എന്നിവരെ പങ്കെടുപ്പിച്ച് ഡിവിഷനുകളില് സമരഘോഷം ഈമാസം 31ന് പൂര്ത്തിയാകും.

തീരദേശത്തെ ഇളക്കിമറിച്ച് അറബിക്കടലിന്റെ തിരമാലകളോട് മല്ലിട്ട് ആടിയുലഞ്ഞ വഞ്ചികളില് സമരാവേശവുമായി ജില്ലാ നേതൃത്വത്തിന് കീഴില് നടന്ന ജലയാത്ര നവ്യാനുഭവമാണ് തീര്ത്തത്.
എസ് എസ് എഫ് സമ്മേളനത്തിന്റെ വേറിട്ട കാഴ്ചയാണ് സമ്മേളനപ്പെട്ടി.
യൂണിറ്റുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ഥാപിച്ച് പെട്ടികളുടെ വരവാണ് ഈമാസം 29ന് മഞ്ചേരിയില് നടക്കുക.

അടുത്തമാസം ഒന്ന് മുതല് ഏഴ് വരെ നടക്കുന്ന സംസ്ഥാന സമരജാഗരണ യാത്ര ജില്ലയില് അഞ്ച്, ആറ്, ഏഴ് തീയതികളില് എത്തും.
ഡിവിഷന് കേന്ദ്രങ്ങളില് നടക്കുന്ന സ്വീകരണ സമ്മേളനത്തിന് ഒരുക്കങ്ങള് തുടങ്ങിക്കയിഞ്ഞു.

തിരൂരങ്ങാടിയില് നടക്കുന്ന ജാഗരണ യാത്രയുടെ സമാപന സമ്മേളനത്തിന് ഡിവിഷന് സംഘാടക സമിതിക്ക് കീഴില് വിപുലമായ പ്രവര്ത്തനങ്ങളാരംഭിച്ചു.

40 ചരിത്ര പ്രസിദ്ധ കേന്ദ്രങ്ങളില് നിന്നും സംസ്ഥാന നഗരിയില് ഉയര്ത്താനുള്ള പതാകകളുടെ വരവാണ് പതാക ജാഥ.
ജില്ലയിലൂടെ കടന്നു പോകുന്ന പതാക ജാഥയില് ജില്ലയിലെ മുഴുവന് ഐടീം കേഡറ്റുകളും അണിചേരും.

ജില്ലയില് സമ്മേളന പ്രവര്ത്തനങ്ങള്ക്ക് ചൂക്കാന് പിടിക്കുന്നത് പ്രാസ്ഥാനിക നായകരുടെ കൂട്ടായ്മയായ ജില്ലാ കര്മ സമിതിയാണ്.

കൂടുതല് വാര്ത്തകള്ക്കും ഫോട്ടോസിനും ലൈക് ചെയ്യൂ!
http://Facebook.com/MasjidulAthaar
ഷെയര് ചെയ്യാന് മറക്കല്ലേ!!