Tuesday, March 05, 2013

SSF 40)ഠ വാര്ഷിക സമ്മേളനം, യുഎഇ സംഘാടക സമിതി രൂപീകരിച്ചു

എസ് എസ് എഫിന്റെ നാല്പതാം വാര്ഷിക സമ്മേളനത്തിന്  യുഎഇയില് സംഘാടക സമിതി രൂപീകരിച്ചു
..

ദുബൈ: സമരമാണ് ജീവിതം എന്ന പ്രമേയത്തില് ഏപ്രില് 26, 27, 28 തിയതികളില് എറണാകുളത്ത് നടക്കുന്ന എസ് എസ് എഫ് നാല്പതാം വാര്ഷിക സമ്മേളത്തിന്റെ പ്രചാരണ പ്രവര്ത്തനങ്ങള്ക്ക് യു.എ.ഇയില് നേതൃത്വം നല്കുന്നതിനായി ദേശീയതല സംഘാടക സമിതിക്കു രൂപം നല്കി. സമ്മേളന പ്രചരണത്തിന്റെ ഭാഗമായി എന്റെ എസ് എസ് എഫ് എന്ന ശീര്ഷകത്തില് തലമുറ സംഗമം, സെമിനാര്, ചര്ച്ചാ സംഗമങ്ങള് തുടങ്ങിയ വിവിധ പദ്ധതികള് നടപ്പിലാക്കും.

ദുബൈയില് നടന്ന സംഘാടക സമിതി രുപീകരണ സംഗമത്തില് എസ് വൈ എസ് സംസ്ഥാന ജനറല് സെക്രട്ടറി പേരോട് അബ്ദുര് റഹ്മാന് സഖാഫി മുഖ്യപ്രഭാഷണം നടത്തി. ഐ എസി എഫ് നാഷണല് വൈസ് പ്രസിഡന്റ് പകര അബ്ദുറഹ്മാന് മുസ്ലിയാരുടെ അധ്യക്ഷതയില് ഐ സി എഫ് നാഷണല് സെക്രട്ടറി സി എം എ കബീര് മാസ്റ്റര് ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ്– വിസ്ഡം അക്കാഡമി ഡയറക്ടര് ജഅ്ഫര് ചേലക്കര പദ്ധതികള് അവതരിപ്പിച്ചു. ശരീഫ് കാരശേരി, അബ്ദുല് അസീസ് സഖാഫി മമ്പാട്, അബ്ദുല് ബസ്വീര് സഖാഫി പ്രസംഗിച്ചു. സയ്യിദ് ജിഫ്രി തങ്ങള് പ്രാര്ഥന നടത്തി. സയ്യിദ് ശംസുദ്ദീന് ബാഅലവി, സി എം എ ചേരൂര്, അഹ്മദ് മുസ്ലിയാര് മേല്പറമ്പ്, അബ്ദുല് കരീം ഹാജി തളങ്കര, മുഹമ്മദലി സഖാഫി കാന്തപുരം, അബ്ദുല്ഹയ്യ് അഹ്സനി, സുലൈമാന് കത്തനം സംബന്ധിച്ചു. ജബ്ബാര് പി സി കെ സ്വാഗതവും ശമീം തിരൂര് നന്ദിയും പറഞ്ഞു.

ദേശീയ സംഘാടക സമിതി: മുസ്തഫ ദാരിമി വിളയൂര് (ചെയര്മാന്), അബ്ദുല് അസീസ് സഖാഫി മമ്പാട്, മുഹമ്മദലി സഖാഫി കാന്തപുരം, അലി അശ്റഫി, നാസിറുദ്ദീന് അന്വരി വടുതല (വൈസ് ചെയര്മാന്), അബ്ദുല് ബസ്വീര് സഖാഫി (ജനറല് കണ്വീനര്), ശരീഫ് കാരശ്ശേരി, ഹമീദ് ഈശ്വരമംഗലം, വി പി എം ശാഫി ഹാജി, അശ്റഫ് പാലക്കോട് (ജോയിന്റ് കണ്വീനര്), മഹ്മൂദ് ഹാജി കടവത്തൂര് (ട്രഷറര്).

സെന്ട്രല് സമിതി ഭാരവാഹികള് അബൂദാബി: ഉസ്മാന് സഖാഫി തിരുവത്ര, അബ്ദുല് ഹമീദ് പരപ്പ, സ്വദഖത്തുല്ല പട്ടാമ്പി (ചെയര്മാന്, കണ്വീനര്, ട്രഷറര്). ദുബൈ: സുലൈമാന് കത്തനം, അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി, ശൌക്കത്ത് തുവ്വക്കുന്ന് (ചെയര്മാന്, കണ്വീനര്, ട്രഷറര്). ഷാര്ജ: മുഹമ്മദ് അഹ്സനി, പി കെ സി മുഹമ്മദ് സഖാഫി, മൂസ (ചെയര്മാന്, കണ്വീനര്, ട്രഷറര്).

അല്ഐന്: ഉസ്മാന് മുസ്ലിയാര് ടി.എന് പുരം, വി.സി അബ്ദുല്ല സഅദി, അബ്ദുന്നാസര് കൊടിയത്തൂര് (ചെയര്മാന്, കണ്വീനര്, ട്രഷറര്). മുസ്വഫ: കെ കെ എം സഅദി, അബൂബക്കര് മുസ്ലിയാര് ഓമച്ചപ്പുഴ, മൊയ്തീന് ഹാജി ബനിയാസ് (ചെയര്മാന്, കണ്വീനര്, ട്രഷറര്)

അജ്മാന്: അബ്ദുര് റസാഖ് മുസ്ലിയാര്, അബ്ദു റശീദ് ഹാജി കരുവമ്പൊയില്, സുലൈമാന് ഹാജി (ചെയര്മാന്, കണ്വീനര്, ട്രഷറര്). റാസല്ഖൈമ: അശ്റഫ് ഉമരി, സമീര് അവേലം, എം പി ഹസന് ഹാജി (ചെയര്മാന്, കണ്വീനര്, ട്രഷറര്).

ഉമ്മുല് ഖുവൈന്: എം കെ മുനീര്, മുബീബ് കെ കെ സി, ഉസ്മാന് (ചെയര്മാന്, കണ്വീനര്, ട്രഷറര്). ദൈദ്: അബ്ദുസ്സലാം ബാഖവി, അബ്ദു റഹീം യു. കെ, മുഹമ്മദ് മൌലവി (ചെയര്മാന്, കണ്വീനര്, ട്രഷറര്).

സമരമാണ് ജീവിതം ..
എസ് എസ് എഫ് 40) ഠ വാര്ഷിക സമ്മേളനം.
ഏപ്രില് 26, 27,28.
എറണാകുളം...

കൂടുതല് വാര്ത്തകള്ക്കും ഫോട്ടോസിനും ലൈക് ചെയ്യൂ!
http://Facebook.com/MasjidulAthaar
ഷെയർ ചെയ്യാന് മറക്കല്ലേ!