Tuesday, March 05, 2013

SSF ചരിത്രം രചിച്ച ഇന്നലെകള്..

എസ് എസ് എഫ് :
കേരളത്തിലെ ഇസ്ലാമിക പ്രബോധന രംഗത്ത് നിസ്തുലധ്യയങ്ങള് രചിച്ച പ്രസ്ഥാനമാണ് എസ് എസ് എഫ്...

വിദ്യാര്ഥി യുവജന പ്രസ്തനങ്ങള്ക്കിടയില് ഇസ്ലാമിലെ തനതു വീക്ഷണങ്ങള് പ്രചരിപ്പിച്ച് കരുത്തുറ്റ ഒരു ധര്മ്മാധിഷ്ട്ടിത സമൂഹത്തെ പടുതുയര്തുകയാണ് എസ് എസ് എഫിന്റെ ലക്ഷ്യം...

ചരിത്രം രചിച്ച ഇന്നലെകള്..
ചരിത്രത്തിനും മുമ്പേ വര്ത്തമാനങ്ങള്..!!

തീ ചൂളയിലേക്കായിരുന്നു പിറന്നു വീണത്.

അനിവാര്യതയുടെ അവസാന താളും മറിഞ്ഞു പോയ വല്ലാത്ത ഒര് കലാസന്ധിയായിരുന്നുവത്രേ അത്.

വഹാബി വിദ്യാര്ത്ഥി സംഘടനയില് സന്തോഷം പങ്കിട്ടവര്ക്ക് സുന്നി വിദ്യാര്ത്ഥി കൂട്ടായ്മയോട് അലര്ജി.

അകത്ത് നിന്നും പുറത്തു നിന്നും പാര പണിതവര്.

പക്ഷെ..
ബാല്യ കൌമാരങ്ങളിലെ അസാമാന്യ വളര്ച്ച കണ്ട് ആലോസരപ്പെട്ടവരും സ്വാഭാവികം.
ധൈഷണികതയും ആത്മാര്ത്ഥതയും മുഖമുദ്രയായപ്പോള് SSF ന്റെ വളര്ച്ച കാലംസാകൂതം നോക്കി നിന്നു.

സമരാഭാസങ്ങളുടെ ഘോഷയാത്രകള്ക്കിടയില് സംഘടനയുടെ മുദ്രാവാക്യങ്ങള്ക്ക് പ്രേക്ഷകരേറി.

1970 ജൂണ് 16 ന് പുറത്തിറങ്ങിയ " സുന്നീ ടൈംസില് "വിദ്യാര്ത്ഥികളെ നമുക്ക് സംഘടിക്കാം" എന്ന ഇസ്മായില് വഫയുടെ ലേഘനത്തില് തുടങ്ങി വാദപ്രതിവാദങ്ങളുടെ നൈരന്തര്യതയില് ചുട്ടെടുത്ത് എഴുപത്തിമൂന്നില് എത്തിയപ്പോഴേക്കും ജാമിഅ നൂരിയ്യയുടെ മടിത്തട്ടിലേക്ക് പിറന്നു വീഴുകയായിരുന്നു.

കാമ്പസുകളില് പേക്കൂത്തുകള് അരങ്ങു തകര്ക്കുന്നു.

പൂമാലകള്ക്ക് പകരം ഗുരു മുഖത്തേക്ക് കല്ലും തെറിയും പതിക്കുന്നു.

ഘരാവോയും പടിപ്പുമുടക്കും നിത്യ സംഭവങ്ങള് ആകുന്നു.

ഭൌതിക കലാലയങ്ങളില് വിദ്യാര്ത്ഥി സംഘടനകളുടെ പ്രവര്ത്തനങ്ങള് കണ്ടും കേട്ടുമറിഞ്ഞ പണ്ഡിതര് സുന്നീ വിദ്യാര്ത്ഥി സംഘടനയുടെ ജനനത്തിനു ആദ്യമാദ്യം തടസ്സം നിന്നത് സ്വാഭാവികം.

പക്ഷെ അനിവാര്യതയുടെ അവസാന വാക്കുകളില് ഒരു പുത്തന് ലോകത്തിനായി ധര്മ്മ വിപ്ലവ ധ്വനിയും,പിടുച്ചുയര്ത്താന് പണ്ഡിതര് ആഹ്വാനം ചെയ്തു.

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള് പ്രസിടന്റ്റ് ,സെക്രട്ടറി ബഹാഉദ്ധീന് കൂരിയാട്, ഓഫീസ് ജാമിഅ നൂരിയ്യയിലെ തക്കാളിപ്പെട്ടി.
ഒരു നൂറു പേജ് നോട്ടുപുസ്തകത്തില് മിനുട്സും തീരുമാനങ്ങളും അക്കോന്റും.

ആകാശസീമകള്ക്കപ്പുറം പടര്ന്നു പന്തലിച്ച മഹാ വൃക്ഷത്തിന്റെ വേരും തണ്ടും.

1976 ല് വിവിധ ഇടങ്ങളില് യൂനിറ്റ് രൂപീകരണമായി.

എല്ലാം സുന്നി സമൂഹത്തിനു പുതുമയുള്ള കാഴ്ചയായി.

ഓരോ ചില്ലിക്കാശും സൂക്ഷ്മതയുടെ അരിപ്പയിലൂടെ മാത്രം പുറത്ത് വന്നു.

1977 ല് ജാമിഅഃ നൂരിയ്യയില് സംഘടനാ ചരിത്രത്തിലെ ആദ്യ ക്യാമ്പ്.
വിവിധ ജില്ലകളില് നിന്നുമായി ഇരുന്നൂറിലധികം പ്രതിനിധികള്.
ദാരിദ്ര്യത്തിന്റെ തീ ചൂളയിലും അല്ലറ ചില്ലറ പിരിവുകള് കൊണ്ടാണ് ക്യാംപംഗങ്ങള്ക്ക് ഭക്ഷണമൊരുക്കിയത്.
സംഘടനാ കെട്ടുറപ്പിനും ശാസ്ത്രീയതക്കും മികവും പരിശീലന കളരിയുമായി മാറിയ ക്യാമ്പുകളുടെ തുടക്കമായിരുന്നു അത്.

1979 സംഘടനാ ചരിത്രത്തിലെ വേറിട്ട ഒരദ്ധ്യായം. " സുന്നത്ത് ജമാഅത്തിനെതിരെ ആര് തിരിഞ്ഞാലും അവരെ തോല്പിക്കണം" സമസ്തയുടെ ധീരമായ നിലപാട്.രംഗം പഞ്ചായത്ത് ഇലക്ഷന്. പ്രസിടന്റ്റ് ഹൈദരലി ശിഹാബ് തങ്ങള് വഹാബി സ്ഥാനാര്ത്തിക്ക് അനുകൂലമായി പ്രസ്താവനയിറക്കി.
എതിര്പ്പുകള് ഒഴുകിയെത്തി.
പ്രസിഡന്റിനെ ഒഴിവാക്കാന് വരെ ആവശ്യമുയര്ന്നു.
മലപ്പുറത്ത് നടന്ന യോഗത്തില് തങ്ങള് രാജിവെച്ച് ഇറങ്ങിപ്പോയി.
ചന്ദ്രിക യുടെ ഭാഷയില് പറഞ്ഞാല് എസ് എസ് എഫ് പിരിച്ചുവിട്ടു.

നിയോഗം പോലെ..
സംഘടന സമചിത്തത കൈ വെടിഞ്ഞില്ല.
അബൂബക്കര് ശര്വാനിയെ ആക്ടിംഗ് പ്രസിടന്ടാക്കി യോഗം പൂര്ത്തിയാക്കി.
അന്ന് രാത്രി 11 : 30 - കെ എം എ റഹീം സാഹിബ് , എന് അലി അബ്ദുള്ള, ടി പി അബൂബക്കര് സംഘാടക ത്രയങ്ങള് മുപ്പത് കിലോമീറ്റര് നടന്നു ചേരൂര് എത്തി.
രാജി പിന്വലിപ്പിക്കാന് ശ്രമം നടന്നെങ്കിലും വിഫലമായി.

1980 ല് സംഘടനയുടെ ആദ്യ സമ്മേളനം മഞ്ചേരിയില് ..
ഏറനാട് താലൂക്ക് സമ്മേളനം.
ചരിത്രം രചിച്ചു.

എണ്പത്തി ഒന്നില് തിരൂര് കോരങ്ങത്തു മൈതാനിയില് നടന്ന സമ്മേളനത്തിലാണ് SSF ആദ്യമായി പ്രകടനം നടത്തിയത്.

അതോടെ രാഷ്ട്രീയ ഏമാന്മാരുടെ കണ്ണുരുട്ടല് ശക്തമായി.

പക്ഷെ,ഒര് സമൂഹത്തെ ഉന്നതിയുടെ ഉദ്ധയനങ്ങള്ക്ക് പാകമാക്കിയെടുക്കാന് പ്രതിജ്ഞ എടുത്ത ധര്മ്മ സഖാക്കള് പിറകോട്ടു പോയില്ല.

1983 ഡിസമ്പര് 22 ,23, 24 കോഴിക്കോട് ഹിദായത്ത് നഗര് .അശ് റത്തുന് കാമിലയുടെ ഉള്പുളകങ്ങളില് വീര്പ്പുമുട്ടുകയാണ് നഗര വീചികള്.
മുന് ചിത്രങ്ങളില്ലാത്ത പത്താണ്ടുകള്.

നെരിപ്പോടില് ചുട്ടെടുത്ത ബാല്യ കാലം,
തിരിഞ്ഞു നോക്കുമ്പോള് ഒര് നൂറ്റാണ്ടിന്റെ കര്മ്മ സായൂജ്യം.
വാര്പ്പുമാത്രുക എതുമില്ലാത്ത ദശവാര്ഷികാഘോഷം.
ഒര് വറ്ഷം നീണ്ടു നിന്ന സമ്മേളന പ്രവര്ത്തനങ്ങള്.

ഇല്ലായ്മയുടെ കണ്ണീര്ച്ചാലുകള് കടന്ന് പുതു ജീവന് പകര്ന്നത് ആത്മാര്പ്പണത്തിന്റെ മതകീയ ബോധം.

വായനയുടെ പുതിയ സമര മുഖം തുറന്നു രിസാലയുടെ മുന്നേറ്റവും കൂടിയായപ്പോള് SSF ന്റെ ശബ്ദം കേരളീയ പൊതു സമൂഹം സാകൂതം കാതോര്ത്തിരുന്നു.
രിസാലയുടെ ഓരോ ലക്കവും മനതലങ്ങളില് ദുഃഖം കോറിയിട്ടാണ് കടന്ന് പോകുന്നത്.
രണ്ട് മുഖങ്ങള് നമ്മെ എന്നും ഈറനണിയിക്കാന് പോന്നതാണ്.
മര്ഹൂം അബ്ദുറസാഖ് കൊറ്റിയും വെള്ളില ഉസ്താദും.

പ്രാര്ത്ഥനാ സദസ്സുകളില് എന്നും അവര് നമ്മോടൊപ്പം ഉണ്ടാവട്ടെ..

രിസാലയുടെ ഓരോ ചുവട് വെപ്പിലും ഇവരുടെ വിയര്പ്പ് കണങ്ങള് ദര്ശിക്കാം.
1983 നവംബറില് മാസികയായി പ്രകാശനം ചെയ്യപ്പെട്ട രിസാല എണ്പത്തി ഒന്പതു ജനുവരി മുതല് ദ്വൈ വാരികയായും തൊണ്ണൂറ്റി നാല് ജൂണ് മുതല് വാരികയായും രംഗത്തെത്തിയത്തില് വെള്ളിലയുടെ കര്മ്മ കുശലത സ്മരണീയമാണ്.
എഡിറ്ററും തൊഴിലാളിയും വിതരനക്കാരനും എല്ലാം ഉസ്താദ് തന്നെ..
സ്വന്തം റൂം ഓഫീസും.

സുന്നി വിദ്യാര്തികള്ക്ക് വിപ്ലവങ്ങളുടെ നാള്വഴികളില് പുതിയ ദിശാബോധം നല്കി എസ് എസ് എഫ്.

അക്രമോല്സുകതയും ആക്രോശങ്ങളും വിപ്ലവങ്ങളുടെയും സമരങ്ങളുടെയും പര്യായമായി മനസ്സിലാക്കപ്പെട്ട ലോകത്ത് യദാര്ത്ഥ സമരം കാണിച്ചു കൊടുത്തു എസ് എസ് എഫ്.

കാലം കാതോര്ത്ത സമരസാര ചരിതങ്ങളാണ് സംഘടനയെ വ്യത്യസ്തമാക്കിയത്.

എണ്പത്തി അഞ്ചിലെ യുവജന വര്ഷാചരണം മുതല് അല് ഇസ്വാബ, ഐടീം വരെ എത്തിനില്ക്കുന്നു പ്രസ്തുത വിജയ ഗാഥ.

എണ്പത്തി ആറിലെ ലോക സമാധാന വര്ഷാചരണം.ലഹരിക്കെതിരെ, പാന്മസാല വിരുദ്ധ കാമ്പയിന്, ആണവ വിരുദ്ധ റാലികള്.സാക്ഷരതാ കാമ്പയിന് , അവകാശ സംഗമം, മീലാദ് കാംപയിനുകള്,ശരീഅത്ത് സംരക്ഷണ പ്രക്ഷോപങ്ങള്.ഭവന പദ്ധതികള്,സ്നേഹം മരിക്കരുത് നമുക്ക് ജീവിക്കണം,വിദ്യയുടെ വിളക്കത്തിരിക്കാം കാമ്പയിനുകള്, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്, സൈബര് കുറ്റ കൃത്യങ്ങള്ക്കെതിരെ, അവസാനിക്കാത്ത അലയൊലികളുമായി വിജയ ലഹരിയില്ലാതെ മുന്നേറുകയാണ് ഈ ധര്മ്മ രഥം.

സ്കൂള് പാഠ പുസ്തകത്തിലെ തിരിമറികള്. പ്രത്യേകിച്ച് അറബി ഭാഷ സമരം , എസ് എസ് എഫിന്റെ സമര ചരിത്രത്തെ എന്നും ധന്യമാക്കാന് പോന്നവയാണ്.
പ്രവാചക നിന്ദ്യ പരാമര്ശങ്ങള് പാഠ പുസ്തകത്തില് പ്രത്യക്ഷപ്പെട്ടതിനെതിരെയാണ് ആധുനിക ഇസ്ലാമിന്റെ ഈ ദൌത്യ സേന ആദ്യം പ്രതികരിച്ചത്.

എസ് എസ് എഫുകാര് അറബി ഭാഷക്കെതിരാണെന്നു പ്രചരിപ്പിച്ചു സമരം അട്ടിമറിക്കാന് ചിലര് ശ്രമിച്ചെങ്കിലും കാലത്തിന്റെ കരിങ്കോട്ടകളില് സത്യം പ്രതിധ്വനിച്ചു.

സമരാധ്യായങ്ങളിലെ പൊന് തൂവലാണ് പാലപ്പറ്റ പള്ളി സമരം.ഗ്രാമീണ നിഷ്കളങ്കത മുതലെടുത്ത് പള്ളി പൂട്ടിക്കാന് വരെ നജദിയന് സൈദ്ധാന്തികര്ക്ക് അറപ്പുണ്ടായില്ല.സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി സകല കവാടങ്ങളിലും ചെന്ന് നോക്കി എങ്കിലും ഫലം ഉണ്ടായില്ല. മലപ്പുറം തങ്ങളുടെ തറവാട് സ്വത്താണെന്ന് അഹങ്കരിച്ചു നടക്കുന്ന സമുദായ പാര്ട്ടിയുടെ യദാര്ത്ഥ നപുംസകത്വം സുന്നികള്ക്ക് മനസ്സിലാക്കി കൊടുത്ത ഒരു സമരം കൂടി ആയിരുന്നു അത്.

ആര് ടി ഓ മാര്ച്ചും മറ്റു പ്രക്ഷോപ പരിപാടികളും മലപ്പുറം വെള്ളപ്പട്ടാളത്തിന്റെ ചൊല്പടിയിലാണെന്ന് തെളിയിച്ചു.

അവസാനം ആത്മാര്ത്ഥ സേവനത്തിന്റെ പ്രതിഫലം എന്നോണം സുന്നികള്ക്ക് പള്ളി തിരിച്ചു കിട്ടിയത് ചരിത്രം.

ധര്മ്മാരവങ്ങള്ക്ക് വിപ്ളവ വീര്യം പകര്ന്നു മുമ്പേ പറന്ന പൊന് വദനങ്ങള്..

ഈ ധര്മ്മ രഥത്തിന് ഇരുണ്ട വഴികളില് ഇന്നും നിറ വെട്ടങ്ങളായി പ്രഭ പരത്തുന്ന വിളക്കുമാടങ്ങള് ..

ഒടുങ്ങാത്ത ധര്മ്മ ശബ്ദം "ഓ ഖാലിദ് സാഹിബെന്ന അജയ്യ പോരാളി..

സ്നേഹ റസൂലിന്റെ തിരു ചാരത്തു അന്തിയുറങ്ങുന്ന സ്നേഹ നിലാവ് "വെള്ളില ഉസ്താദ്, ചുടുചോര ചിന്തി ശഹാദത്തിന്റെ മാധുര്യമനുഭവിച്ച കുഞ്ഞുവും, കുഞ്ഞിമോന് ഫൈസി ഉസ്താദും , പൂകോടന് അബ്ദുക്കയും , അമ്പലക്കണ്ടി അബ്ദുല് ഖാദിരും, കാരാതോട് അബ്ദുള്ളയും..

മറ്റു ഒട്ടനേകം ധീര വിപ്ളവ പോരാളികളും..

മുത്ത് ബദ്രീങ്ങള്ക്കൊപ്പം അനുഗ്രഹീത ജന്നാത്തില് ഹരിത ധവള നീലിമയുടെ വാഹകര്ക്കൊന്നിക്കാന് നാഥന് അനുഗ്രഹിക്കട്ടെ..
ആമീന്....

അതെ,
സമരാധ്യായങ്ങള് അവസാനിക്കുന്നില്ല.
നജാത്ത് നഗറും ധര്മ്മ പുരിയും മദീന മഖ്ദൂമും ഖാലിദിയ്യയും വാദി ഖുബാഉം സമ്മാനിച്ച SSF യുവത്വത്തിന്റെ സമരാവേഷങ്ങളുടെ ഉത്തമ പ്രതിഫലനങ്ങളായി.

മെയ്യും മനസ്സും അന്ന്യനു അടിയറ വെക്കുന്ന ആധുനികന് താക്കീതായി ഇടനെഞ്ചു തുളക്കുന്ന മുദ്രാ വാക്യങ്ങള്.
"സാംസ്കാരിക സാമ്രാജ്യത്വം വിസമ്മതിക്കുക " കലുഷ നിലങ്ങളില് ധാര്മ്മിക പ്രതിരോധം " നെഞ്ചുറപ്പുണ്ടോ നേരിന്റെ പക്ഷത്ത് നില്ക്കാന്" ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും-ധര്മ്മ പക്ഷത്ത് സംഘം ചേരുക"
SSF സമ്മേളന പ്രമേയങ്ങളുടെ പ്രസക്തി മനസ്സിലാകാത്തവരായി ഇന്ന് പ്രബുദ്ധ കേരളത്തില് ആരുമുണ്ടാവില്ല.

സാമ്രാജ്യത്വ കുത്തകകളുടെ ചരട് വലികള്ക്കൊത്ത് മതം ഇളവു ചെയ്യുന്ന പുത്തന് വാദികള് ഈ ധര്മ്മ സാഗരത്തില് മുങ്ങിത്താണു.

അരാജകത്വം കൊടികുത്തി വാഴുന്ന തെരുവുകളില് ധാര്മ്മിക പ്രതിരോധത്തിന്റെ പടയാളികള് ജിഹാദിന്റെ പുതിയ ഗാഥ രചിച്ചു.
അതെ...

വൃണിത ഹൃദയങ്ങളുടെ ശ്യാമ രക്തം പുരണ്ട ജീര്ണ്ണ മാലിന്യങ്ങളുടെ നെയ്പാട കലങ്ങിയ ആത്മ നൊമ്പരങ്ങളുടെ അഗ്നിദ്രാവകങ്ങളിലൂടെ അതി കഠിനമായി തുഴഞ്ഞു ധര്മ്മത്തിന്റെ പുതിയ യുദ്ധക്കളത്തില് SSF ചരിത്രം തിരുത്തുകയാണ്.

നന്മയുടെ ഓരം ചേരാന് നെഞ്ചുറപ്പുള്ള യുവത്വം പടക്കളത്തില് ഇറങ്ങുക ..!!

ദുരിതങ്ങളുടെ പെരുമഴപ്പാച്ചിലില് ഒഴുക്കിനെതിരെ പൊരുതി നില്ക്കാന് നെഞ്ചുറപ്പുള്ള ഒര് സംഘം..

SSF..

കൊടുങ്കാറ്റിലും കെട്ട് പോകാത്ത വിശ്വാസത്തിന്റെ വെളിച്ചവുമായി ഇരുള് മൂടിയ സാമൂഹിക പരിസരത്ത് കര്മ്മ ഗോദയിലാണ് SSF ...

രോഷത്തിന്റെ ഇടിമുഴക്കി പ്രതിഷേധത്തിന്റെ മിന്നല് പിണരുകളുതിര്ത്തു പ്രതീക്ഷകളുടെ പേമാരി- വര്ഷിച്ച് പോര്ക്കളം കീഴടക്കിയിരിക്കുന്നു SSF ...

കേരള സംസ്ഥാന സുന്നി വിദ്യാര്ത്തി സംഘത്തിന് 40 വയസ്സ് തികയുകയാണ് 2013 ഏപ്രില് 30നേക്ക്..

പിന്നിട്ട നാല്പ്പതാണ്ടിന് ചരിത്രത്തിലേക്ക് തിരനോട്ടമാകുന്ന വേദി സജീകരിക്കുന്നത് എറണാകുളത്താണ് ...
ഏപ്രില് 26, 27,28..

പ്രവര്ത്തന മേഖലയില് ഓരൊ നിമിഷവും അനീതിയോടും അധര്മ്മത്തോടും സന്ധിയില്ലാ സമരം ചെയ്ത ഓര്മകള് അയവിറക്കുമ്പോള് ജീവിതം തന്നെ ഒരു സമരപ്പന്തലായി അനുഭവപ്പെടുന്നതിനാല് ‘സമരമാണ് ജീവിതം’ എന്ന പ്രമേയമാണ് പ്രസിദ്ധപ്പെടുത്തുന്നത്.

കാരിരുമ്പ് തോല്ക്കുന്ന ഉരുക്ക് മുഷ്ടികള് ഉയര്ത്തി ഉറക്കെ വിളിക്കുക ..

എസ് എസ് എഫ് സിന്ദാബാദ്....

ധാര്മ്മിക വിപ്ളവം സിന്ദാബാദ് ...