Monday, March 04, 2013

ശൈഖുനാ ശൈഖുസ്സമാന് ഖമറുല് ഉലമ കാന്തപുരം എപി. അബൂബക്കര് മുസ്ലിയാര്

ശൈഖുനാ ശൈഖുസ്സമാന് ഖമറുല് ഉലമ കാന്തപുരം എപി. അബൂബക്കര് മുസ്ലിയാര്

1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില് അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു.
കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്.
കാന്തപുരം എ എം എല് പി സ്കൂളില് നിന്നായിരുന്നു പ്രാഥമിക പഠനം.

പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില് നിന്നാണ് ഖുര്ആ ൯ പഠിച്ചത്.

കിഴക്കോത്ത് കീഴ്മഠത്തില് അബ്ദുല് ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪.

ശൈഖ് ഹസ൯ ഹസ്റത്ത്, മുഹമ്മദ് അബൂബക്ക൪ ഹസ്റത്ത്, അബ്ദുല് ജബ്ബാ൪ ഹസ്റത്ത്, സഈദ് ഹസ്റത്ത്, മീറാ൯ ഹസ്റത്ത് എന്നിവ൪ ബാഖിയാത്തില് നിന്നുള്ള ഗുരുനാഥ൯മാരാണ്.

കാന്തപുരം, വാവാട്, പൂനൂ൪, കോളിക്കല്, തലക്കടുത്തൂ൪, മങ്ങാട്, ചാലിയം എന്നീ സ്ഥലങ്ങളിലായിരുന്നു പഠനം.

1963ലാണ് വെല്ലൂരില് നിന്ന് ബാഖവിയായി തിരിച്ചെത്തുന്നത്.

മങ്ങാട്, കോളിക്കല്, കാന്തപുരം എന്നിവിടങ്ങളില് ദ൪സ് നടത്തിയ ശേഷം 1981ല് കാരന്തൂ൪ മര്കങസ് ശരീഅത്ത് കോളജില് പ്രി൯സിപ്പലായി സേവനം ആരംഭിച്ചു .

കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാ൪ (കരുവ൯പൊയില്), മര്ഹൂംത പി കെ മുഹ് യിദ്ദീ൯ മുസ്ലിയാ൪ അണ്ടോണ, മര്ഹൂംഎ സി പി അബ്ദുല് ഖാദി൪ മുസ്ലിയാ൪ കരുവ൯പൊയില്, കെ കെ മുഹമ്മദ് മുസ്ലിയാ൪ (കരുവ൯പൊയില്), ഇ കെ അബൂബക്ക൪ മുസ്ലിയാ൪ (എളേറ്റില്), ഇ കെ മുഹമ്മദ് ദാരിമി പറമ്പില് മുതലായവ൪ പഴയ കാല ശിഷ്യ൯മാരാണ്.

ദ൪സില് പഠിക്കുന്ന കാലത്ത് തന്നെ സംഘടനാ പ്രവര്ത്തിനത്തിലും പ്രസംഗകലയിലും കഴിവ് തെളിയിച്ചു.

മര്ഹൂംത ഇ കെ ഹസ൯ മുസ്ലിയാ൪ കോഴിക്കോട് ജില്ലാ എസ് വൈ എസ് പ്രസിടണ്ടായിരുന്നപ്പോള് ജനറല് സെക്രട്ടറിയായിരുന്നു കാന്തപുരം.

1974ല് സമസ്ത കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

കൂടുതല് വൈകാതെ സമസ്തയുടെ സെക്രട്ടറിയായി.

1976ല് സമസ്ത അഖിലേന്ത്യാ തലത്തില് വ്യാപിപ്പിക്കാ൯ ചുമതലപ്പെടുത്തിയ സമിതിയില് ഒരംഗമായിരുന്നു.

സുന്നികളെ വാദപ്രതിവാദത്തിന് വെല്ലുവിളിച്ചാല് അത് നേരിടാ൯ രൂപീകൃതമായ കമ്മിറ്റിയിലും കാന്തപുരം അംഗമായിരുന്നു.

ഐരൂ൪, കുറ്റിച്ചിറ, പട്ടാമ്പി, പൂടൂ൪, പുളിക്കല്, പൂനൂ൪, നന്തി, കൊട്ടപ്പുറം തുടങ്ങിയ സംവാദങ്ങളില് സമസ്തയെ പ്രതിനിധീകരിച്ചു.

കൊട്ടപ്പുറം സംവാദത്തിന്റെ നേതൃത്വം  കാന്തപുരത്തിനായിരുന്നു. ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം മികച്ച പ്രഭാഷകനും സംഘാടകനുമാണ്.

ഉത്ഭവ കാലം മുതല് മ൪കസുസ്സഖാഫത്തിസ്സുന്നിയ്യ ജനറല് സെക്രട്ടറിയാണ്.

നിരവധി സ്ഥാപനങ്ങളുടെ സാരഥിയാണ്.
ദീര്ഘാമായ 18 വര്ഷം എസ് വൈ എസ് ജനറല് സെക്രട്ടറിയായിരുന്നു.

ആറ് വര്ഷം പ്രസിഡണ്ട് പദവിയിലുമുണ്ടായിരുന്നു.

1989ല് സമസ്ത പുനഃസംഘടിപ്പിച്ചപ്പോള് ജനറല് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല് ഉലമാ ജനറല് സെക്രട്ടറി, സുന്നീ വിദ്യാഭ്യാസ ബോര്ഡ്ത പ്രസിഡണ്ട്, എസ് വൈ എസ് സുപ്രീം കൌണ്സിീല് ചെയ൪മാ൯, സുന്നി വോയിസ് വാരിക പബ്ലിഷ൪ തുടങ്ങി സംഘടനയില് നിരവധി സ്ഥാനങ്ങള് വഹിക്കുന്നുണ്ട്.

1993ല് കോഴിക്കോട് ജില്ലാ സംയുക്ത ഖാളിയായി തെരഞ്ഞെടുക്കപ്പെട്ടു.

1992 :മികച്ച സാമൂഹിക പ്രവര്ത്തകന് റാസല്ഖൈമ ഇസ്ലാമിക് അക്കാദമി അവാര്ഡ്.

2000 മികച്ച വിദ്യാഭ്യാസ സാമൂഹിക സേവനങ്ങള്ക്ക് ഇന്ത്യന് ഇസ്ലാമിക് സെന്റര് അവാര്ഡ്.

2005 നവംബര് : മികച്ച ഇസ്ലാമിക വിദ്യാഭ്യാസ പ്രവര്ത്തനത്തിനും അനാഥകളുടെ സംരക്ഷണത്തിനും അബുദാബി ഹാമില് അല് ഗയ്ത് ഇന്റര്നാഷണല് ഹോളി ഖുര്ആന് അവാര്ഡ്.

2006 നവംബര് : മാക് ഇന്ഡോ അറബ് ഇസ്ലാമിക് പേഴ്സണാലിറ്റി അവാര്ഡ്

2008 ഡിസംബര് : ഇസ്ലാമിക പൈതൃകവും പാരംബര്യത്തനിമയും പരിരക്ഷിക്കുന്നതിന് സൗദിഅറേബ്യ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഇന്സ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് ഹെറിറ്റേജ് ഏര്പ്പെടുത്തിയ പ്രഥമ അവാര്ഡ്

2009 ആഗസ്റ്റ് :ശൈഖ് മുഹിയുദ്ദീന് അബ്ദുല് ഖാദിര് അവാര്ഡ് . തമിഴ്നാട്ടിലെ കായല്പട്ടണം ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സംഘടന ഏര്പ്പെടുത്തിയത്.

2009 ജൂലായ് : മതസൗഹാര്ദ്ദത്തിനും ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്കുമുള് ള ശ്രീ ചിത്തിരതിരുനാള് അവാര്ഡ്. കൊട്ടിയം മയ്യനാട് ഉമ്മുല് മുഉമിനീന് ചാരിറ്റബിള് സൊസൈറ്റി ശ്രീചിത്തിരതിരുനാള് മഹാരാജാവിന്റെ പേരില് ഏര്പ്പെടുത്തിയതാണ് അവാര്ഡ്.